Thursday, December 26, 2024
Homeകേരളംഈ പൊന്നുമോള്‍ക്ക് ചികിത്സാ സഹായം ആവശ്യമാണ്‌ :നമ്മള്‍ സഹായിക്കണം

ഈ പൊന്നുമോള്‍ക്ക് ചികിത്സാ സഹായം ആവശ്യമാണ്‌ :നമ്മള്‍ സഹായിക്കണം

പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ പുളിമുക്ക് തുഷാരഭവനിൽ അശോകുമാറിന്‍റെ മകൾ വൃന്ദ എം അശോകന് സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂർവ രോഗത്തിന്‍റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ആവശ്യമാണ്‌ .

കുട്ടിയുടെ അമ്മ മീനുവും ഈ രോഗം കാരണം ചികിത്സയിലാണ് .രോഗബാധിതരായ ഭാര്യയും മകളുമായി വാടകവീട്ടിൽ കഴിയുന്ന അശോക് കുമാറിന് ജോലിക്ക് പോകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക കണ്ടെത്തുവാൻ കുടുംബത്തിന് നിവൃത്തിയില്ല . ഈ സാഹചര്യത്തില്‍ കോന്നി എംഎൽഎ ഉൾപ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വൃന്ദ ചികിത്സാ സഹായനിധി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു .

ഈ മാസം 27ആം തീയതി കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും .വൃന്ദ ചികിത്സാ സഹായനിധിയിലേക്ക് സഹായം ആവശ്യം ആണെന്ന് ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു . വൃന്ദ ചികിത്സാ സഹായനിധിയിലേക്ക് ഉള്ള ധന സഹായം കഴിവതും വേഗം ലഭ്യമാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments