Monday, September 23, 2024
Homeകേരളംഡോ. അപർണ : മലപ്പുറത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ

ഡോ. അപർണ : മലപ്പുറത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ

കോട്ടയ്ക്കൽ::- രോഗികളെ പരിശോധിക്കുന്നതിനിടെ, ഡോ. അപർണയ്ക്കു ഉൾവിളിയുണ്ടായി., സിവിൽ സർവീസിൽ ഒരു കൈ നോക്കിയാലോ? ലക്ഷ്യം തെറ്റിയില്ല. “ജനകീയ ഡോക്ടർ” കാക്കിയിട്ടു നടന്നുകയറുന്നതു ചരിത്രത്തിലേക്കാണ്. ജില്ലയിലെ ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥയെന്ന അപൂർവനേട്ടമാണു യുവതി സ്വന്തമാക്കിയത്.

മലപ്പുറം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ ഓളക്കൽ അനിൽകുമാറിന്റെയും ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കോട്ടയ്ക്കൽ ആമപ്പാറയിലെ കെ.ഷീബയുടെയും മൂത്ത മകളാണ് അപർണ (27). പ്ലസ്ടു കഴിഞ്ഞു ആദ്യഊഴത്തിൽ തന്നെ മെഡിക്കൽ എൻട്രൻസ് പാസായ അപർണ

ഉയർന്ന മാർക്കോടെയാണ് മെഡിക്കൽ ബിരുദം നേടിയത്. ഡോക്ടർ എന്ന നിലയിൽ കോവിഡ് കാലത്തും മറ്റും മികച്ച സേവനം ചെയ്തുവരുന്നതിനിടെയാണ് സിവിൽ സർവീസ് സ്വപ്നമുദിച്ചത്.

ഡൽഹിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നു ഓൺലൈൻ വഴിയായിരുന്നു പഠനം. 2 വർഷം മുൻപ് കേരള കേഡർ ഐപിഎസ് ബാച്ചിൽ ഇടം കിട്ടി. ഹൈദരാബാദിലായിരുന്നു പരിശീലനം. 207 പേർ അടങ്ങിയ ബാച്ചിൽ മികച്ച പ്രകടനം നടത്തിയ ആദ്യത്തെ 10 പേരിലാണു അപർണയുടെ സ്ഥാനം. കഴിഞ്ഞദിവസം ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ യുവതിയുടെ പ്ലറ്റൂണാണ് ഒന്നാംസ്ഥാനം നേടിയത്.

ജമ്മുവിൽ സൈനികർക്കൊപ്പം നടത്തുന്ന പരിശീലനത്തിനുശേഷം ഐപിഎസ് ട്രെയിനിയായി അടുത്തമാസം സംസ്ഥാനത്തെത്തും. മാതാപിതാക്കളും എംഎസ് സി വിദ്യാർഥിനിയായ സഹോദരി മാളവികയും നൽകുന്ന പിന്തുണ ഉറച്ച കാൽവയ്പ്പിനു അപർണയ്ക്കു കരുത്തുനൽകുന്നുണ്ട്.
— – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments