കോട്ടയം പാമ്പാടി പൂരപ്ര സനൽ (25) ആണ് മരിച്ചത്, കൂടെ സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ (25) നെ ഗുരുതര പരുക്കുകളോട് തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലാണ് ഇവർ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചതാണ് എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ മരിച്ച സനലിന് ഫിലിം എഡിറ്റിംഗ് ജോലിയാണ്. ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് ഇവർക്ക് അപകടം സംഭവിച്ചത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
അതേസമയം, പാലക്കാട് ഒറ്റപ്പാലത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. ഇരുചക്രവാഹനം ഓടിച്ച യുവതിക്ക് പരുക്കേറ്റു. യുവതിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്ന ബസും ഇരുചക്ര വാഹനവുമാണ് കൂട്ടിയിടിച്ചത്.