Thursday, January 2, 2025
Homeകേരളംചരിത്ര നേട്ടവുമായി കേരളം: അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന10 പേരും സുഖം പ്രാപിച്ചു

ചരിത്ര നേട്ടവുമായി കേരളം: അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന10 പേരും സുഖം പ്രാപിച്ചു

അമീബിക് മെനിഞ്ചോ എൻസെഫെലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരെയാണ് ഡിസ്ചാർജ് ചെയ്തത്. തുടക്കം മുതൽ കൃത്യമായ രോഗ നിർണയം നടത്തുകയും മിൽടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായി ചികിത്സിക്കുകയുെ ചെയ്തതാണ് ഇത്തരം ഒരു നട്ടത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിച്ചതോടെ ശക്തമായ ജാഗ്രതാ നടപടികളായിരുന്നു ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രത്രേക എസ്.ഒ.പി തയ്യാറാക്കിയാണ് രോഗം ബാധിച്ചവർക്ക് തുടർ ചികിത്സ ഉറപ്പ് വരുത്തിയത്. ആഗോള തലത്തിൽ 97 ശതമാനമാണ് ഈ രോഗത്തിന്റെ മരണ നിരക്ക്. അതേസമയം കേരളത്തിൽ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കുവാൻ സാധിച്ചു.

ലോകത്താകമാനം ഈ രോഗം ബാധിച്ചവരിൽ വെറും 25 പേർമാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്.നിലവിൽ ആശുപത്രി വിട്ട 10 പേരുൾപ്പടെ 14 പേരെ രോഗ വിമുക്തരാക്കാൻ കേരളത്തിന് സാധിച്ചു. ചികിത്സയ്ക്കും ഏകോപനത്തിനും നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ കോളേജിലെയും മുഴുവൻ പേരെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. രോഗത്തെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു

കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല ശ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി വരുന്ന രോഗം, നേഗ്ളേറിയ ഫൌലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്. നിലവിൽ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ കുറവാണ്.രോഗകാരി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീത്തിൽ പ്രവേശിച്ച് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നു. ഒഴുക്കില്ലാത്ത ജലത്തിലാണ് രോഗകാരി പൊതുവെ കാണപ്പെടുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

രോഗാണു പ്രവേശിച്ച് 1 മുതൽ 9 ദിവങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീവ്രമായ തലവേദന, പനി, ഓക്കാനം, ചർദ്ദിഎന്നവയാണ് ആദ്യ ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ അപസ്മാരം, ബോധക്ഷയം , ഓർമ്മക്കുറവ് തുടങ്ങിയവയും സംഭവിക്കും. നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്താണ് രോഗ നിർണയം നടത്തുന്നത്.

പ്രതിരോധം

കെട്ടിക്കിടക്കുന്ന വെള്ളത്തിലെയും നീർച്ചാലുകളിലെയും കുളി ഒഴിവാക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകുക. ശരിയായ രീതിയി ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുളിക്കുന്നതിന് പ്രശ്നമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments