Monday, January 6, 2025
Homeകേരളംഅയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം

അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം

ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്.

കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപിൽ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം.

ഗൗതമൻ, രാജീവ്‌, അമൽ, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, കാർത്തിക്, അനു, അർജുൻ, വസുദേവ് എന്നിവരടങ്ങിയ പതിനൊന്നംഗ സംഘം ചടുലമായ ചുവടുകളിലൂടെയും അഭ്യാസ പ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ നിറഞ്ഞ കൈയ്യടികൾ സ്വീകരിച്ചാണ് മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments