Friday, December 27, 2024
Homeകേരളംഅഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന് ലഭിച്ചു

അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന് ലഭിച്ചു

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം നടൻ ജയറാമിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽഅറിയിച്ചു.

സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ്ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി 252ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ച് കഴിഞ്ഞു .

മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പത്മശ്രീ , രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര അവാർഡുകളും നാല് ഫിലിം ഫെയർ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് . മികച്ച കർഷകനുള്ള സംസ്ഥാന അവാർഡും നേടി. 1988ൽ പുറത്തിറങ്ങിയ പി. പത്മരാജൻ്റെ ” അപരൻ ” എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം .

മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020 ) , സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് എറണാകുളത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments