Thursday, December 26, 2024
Homeകേരളംആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തു. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ തകഴി സ്വദേശി ഷൈജു ആണ് വനിതാ ഡോക്ടറെ മർദ്ദിച്ചത്. ശാസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സർജനായ ഡോക്ടർ അഞ്ജലിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നലിടാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം. ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ സുരക്ഷാ ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്.

രോഗി മദ്യലഹരിയിലായിരുന്നു എന്നും ഇയാൾ തന്റെ കൈപിടിച്ചു തിരിച്ചുവെന്നും സംഭവത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞു. ബഹളത്തിനിടയിൽ ഷൈജു കടന്നുകളഞ്ഞു എന്നാണ് വിവരം. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments