സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370ല്‍ എത്തി. ഇതോടെ പവന് 120 രൂപ കുറഞ്ഞ് 58960 രൂപയിലെത്തിയിരിക്കുകയാണ്. അതായത് ഇന്ന് പത്ത് ഗ്രാം വാങ്ങണമെങ്കില്‍ 73, 700 രൂപയും നൂറു ഗ്രാം വാങ്ങണമെങ്കില്‍ 7,37,000 രൂപയും നല്‍കണം.
ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. അടുത്തടുത്ത ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുത്തനെ ഉയര്‍ന്നു. അതേസമയം പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6075 രൂപയാണ്. 24 കാരറ്റാകുമ്പോള്‍ അത് 8040 രൂപയാണ്. ഇനി വെള്ളിക്ക് ഗ്രാമിന് ഇന്ന് 103 രൂപയാണ്.
യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.