Monday, December 23, 2024
HomeKeralaവിവാഹത്തിനായി വരൻ ഒട്ടകപ്പുറത്ത് കയറിയെത്തിത്തിയ സംഭവത്തില്‍ വരൻ ഉള്‍പ്പടെ 26 പേര്‍ക്കെതിരെ പൊലീസ് കേസ്.

വിവാഹത്തിനായി വരൻ ഒട്ടകപ്പുറത്ത് കയറിയെത്തിത്തിയ സംഭവത്തില്‍ വരൻ ഉള്‍പ്പടെ 26 പേര്‍ക്കെതിരെ പൊലീസ് കേസ്.

വിവാഹത്തിനായി വരൻ ഒട്ടകപ്പുറത്ത് കയറിയെത്തിത്തിയ സംഭവത്തില്‍ വരൻ ഉള്‍പ്പടെ 26 പേര്‍ക്കെതിരെ പൊലീസ് കേസ്. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ആഴ്ച നടന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒട്ടകകല്യാണമെന്ന പേരിലാണ് ഇത് വിവാദമായത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യത്തിന്‍റെ അകമ്ബടിയോടെയാണ് വരനും പാര്‍ട്ടിയും എത്തിയത്.

കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ‘ഒട്ടക കല്യാണം’ നടന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യവുമുള്‍പ്പടെയുള്ള വരനെ ഒട്ടകപ്പുറത്ത് കയറ്റിയും നടന്ന വിവാഹാഘോഷം കാരണം റോഡില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു. അതിരുകടന്ന ആഘോഷം കാരണം കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡിലും ഗതാഗത തടസമായി. മാര്‍ഗതടസം ഉണ്ടാക്കിയവരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments