Saturday, November 23, 2024
HomeKeralaപ്രതി കുറ്റക്കാരൻ ആണെന്ന് കോടതി.

പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി.

വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് എറണാകുളം പറവൂർ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.

മൂർഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് ജഡ്ജി വി.ജ്യോതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018 ജൂലൈ 30 ന് ആണ് സംഭവം. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയിൽ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും കുത്തി പരിക്കേൽപ്പിച്ചിരുന്നു.

മാറമ്പിള്ളി എം ഇ എസ് കോളേജ് ബി ബി എ വിദ്യാർത്ഥിനിയായിരുന്നു. തടിയിട്ടപറമ്പ് പോലിസ് ഇനസ്പെക്ടർ ആയിരുന്ന പി എം ഷെമീറിന്‍റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

അന്നത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, കെ എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ളിക്ക് പ്പ്രോസിക്യൂട്ടർ എം വി. ഷാജി ഹാജരായി.

നാല്പതോളം സാക്ഷികളെ വിസ്തരിക്കുയുണ്ടായി. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments