Thursday, December 26, 2024
Homeഇന്ത്യവ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ഏവിയേഷൻ മന്ത്രിയ്ക്ക് മുന്നിൽ വിവിധ ആവശ്യങ്ങൾ ശശി തരൂർ എംപി അറിയിച്ചു

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ഏവിയേഷൻ മന്ത്രിയ്ക്ക് മുന്നിൽ വിവിധ ആവശ്യങ്ങൾ ശശി തരൂർ എംപി അറിയിച്ചു

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ചയിൽ തരൂർ മുന്നോട്ടുവെട്ടത്. കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു വെന്നും ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തരൂർ പറഞ്ഞു.

1. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ വരുന്ന എയർപോർട്ടുകളിൽ നിലവിലുള്ളതുപോലെ, പ്രൈവറ്റ് എയർപോർട്ടുകൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കേണ്ടതിന്‍റെ ആവശ്യം. ഇതുവഴി പൊതു പ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണാധികാരികൾ എന്നിവരുമായി വിവിധ വിഷയങ്ങളിൽ മികച്ച ഏകോപനം സാധ്യമാകും. പൊതു പ്രശ്നങ്ങൾ പരിഗണിക്കുന്ന ഫോറമെന്ന നിലയിലും ഇത് പ്രവർത്തിക്കും.

2. സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന യൂസർ ഡെവലപ്മെന്‍റ് ഫീസ് (User Development Fees) പുനഃപരിശോധിക്കുകയും കുറക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത. ഇത് സാധാരണ യാത്രക്കാരർക്കുള്ള വലിയ സാമ്പത്തിക ഭാരമാണ് – ഉദാഹരണത്തിന്, ഒരു കുടുംബം കൊച്ചിയിലേക്ക് ടാക്സി എടുത്ത് അന്താരാഷ്ട്ര വിമാനത്തിന് എടുക്കുന്ന ചെലവിനെക്കാൾ തിരുവനന്തപുരത്ത് നിന്ന് നേരിട്ട് അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നത് കൂടുതൽ ചെലവേറിയതാണ്.ഇതുപോലുള്ള ഫീസുകളുടെ നിയന്ത്രണത്തിൽ എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി (AERA) സജീവമായ ഇടപെടലുകൾ നടത്തണം. ഇതുപോലെ എയർലൈൻസ് യാത്രക്കാർക്ക് ഉയർത്തുന്ന എയർക്രാഫ്റ്റ് ലാൻഡിംഗ് ഫീസ് തീർച്ചയായും യാത്രക്കാർക്ക് അധികഭാരമാണ്.

3. നിലവിൽ തിരക്കില്ലാത്ത ചെറിയ എയർപോർട്ടുകൾക്കിടയിലെ വിമാന സർവീസുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി (Udaan Scheme) വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകത – ഉദാഹരണത്തിന്, തിരുവനന്തപുരം-കോയമ്പത്തൂർ, തിരുവനന്തപുരം-കൊച്ചി-കോഴിക്കോട്-കണ്ണൂർ തുടങ്ങിയ റൂട്ടുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം. ചെറിയ സബ്‌സിഡികൾ ലഭ്യമാക്കിയാൽ, എയർലൈൻസ് ഈ മാർഗങ്ങളിൽ സർവീസ് ആരംഭിക്കാൻ താത്പര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

4. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങൽ എയർലൈൻസുകൾ “ഡാർക്ക് പാറ്റേൺസ്” (dark patterns) ഉപയോഗിച്ച് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയിൽ പാഴ്‌വക സീറ്റുകൾ അടക്കമുള്ളവയ്ക്ക് പണമടയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരു കുടുംബം ഒന്നിച്ച് ഇരിക്കണമെങ്കിൽ പോലും അധിക ചാർജ് നൽകേണ്ട സാഹചര്യമുണ്ട്. 2023 ഒക്ടോബറിൽ ഉപഭോക്തൃ കാര്യ വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments