Sunday, November 24, 2024
Homeഇന്ത്യവയനാട് ഉരുൾപൊട്ടൽ:- കേരളാ സർക്കാരിനെതിരെ കേന്ദ്രവനം മന്ത്രി ഭൂപേന്ദ്ര യാദവ്

വയനാട് ഉരുൾപൊട്ടൽ:- കേരളാ സർക്കാരിനെതിരെ കേന്ദ്രവനം മന്ത്രി ഭൂപേന്ദ്ര യാദവ്

ന്യൂഡൽഹി : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി.ടൂറിസത്തിനായി പോലും സോണുകൾ ഉണ്ടാക്കിയില്ല. വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങൾക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിച്ചുളള വിജ്ഞാപനം കഴിഞ്ഞ 31 ന് കേന്ദ്രം പുറത്താക്കിയിരുന്നു. അതിൽ അഭിപ്രായം അറിയക്കുന്നതിന് 60 ദിവസത്തെ സമയമാണ് സംസ്ഥാനങ്ങൾക്ക് അടക്കം അനുവദിച്ചത്.

കേരളത്തിൽ വയനാട്ടിലെ വില്ലേജുകൾ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ചയ് കുമാറിന്റെ നേതൃത്വത്തിലുളള അഞ്ചംഗ സമിതിക്കാണ് ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments