Saturday, November 23, 2024
Homeഇന്ത്യതാനെയിൽ ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

താനെയിൽ ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

മുംബൈ —താനെ ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. യന്ത്രത്തിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയുഷ് ചൗഹാൻ എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് സംഭവം.

അംബർനാഥിലെ ആനന്ദ് നഗറിലെ എംഐഡിസിയിലെ രാധേ കൃഷ്ണ ബിസ്‌ക്കറ്റ് കമ്പനിയിലാണ് സംഭവം. ഈ ഫാക്ടറിക്ക് സമീപത്താണ് ആയുഷിന്‍റെ കുടുംബം താമസിച്ചിരുന്നത്. ആയുഷിന്‍റെ അമ്മ പൂജ കുമാരി ആണ് ബിസ്കറ്റ് കമ്പനിയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.

പൂജ ആയുഷിനെയും എടുത്താണ് ഭക്ഷണപ്പൊതികളുമായി കഴിഞ്ഞ ദിവസം ബിസ്കറ്റ് കമ്പനിയിൽ എത്തിയത്. ആയുഷ് മെഷീന്‍റെ അടുത്തേക്ക് ഓടി. പ്രവർത്തിക്കുന്ന മെഷീനിൽ ചാരി നിന്ന് ബിസ്കറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ യന്ത്രത്തിന്‍റെ ബ്ലേഡിൽ കുടുങ്ങി കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികൾ മെഷീൻ ഓഫ് ചെയ്ത് ആയുഷിനെ ഉല്ലാസ് നഗറിലെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൂജ കുമാരിയുടെ ഏക മകനാണ് ആയുഷ്. പൂജ കുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ അശോക് ഭഗത് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments