ചെന്നൈ: തമിഴ്നാട്ടിൽ ഇന്ത്യാ മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനം പൂർത്തിയായി. ഡിഎംകെ തമിഴ്നാട്ടിൽ 21 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും.
സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾക്ക് രണ്ട് സീറ്റ് വീതം നൽകാൻ ധാരണയായി. എംഡിഎംകെ, മുസ്ലീംലീഗ്, കെഡിഎംകെ പാർട്ടികൾക്ക് ഒരു സീറ്റ് വീതം നൽകി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സെൽവപെരുന്തങ്കയ്, മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, അജോയ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഇന്ത്യാ മുന്നണി 40 സീറ്റിൽ വിജയിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസും ഡിഎംകെയും ഒന്നിച്ച് പോരാടി വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.