Sunday, November 10, 2024
Homeഇന്ത്യരാജ്യത്ത് വിദേശത്ത് നിന്നെത്തിയ ഒരാളിൽ മങ്കി പോക്സിന്റെ ലക്ഷണങ്ങളുള്ളതിനാൽ നിരീക്ഷണത്തിൽ തുടരുന്നു

രാജ്യത്ത് വിദേശത്ത് നിന്നെത്തിയ ഒരാളിൽ മങ്കി പോക്സിന്റെ ലക്ഷണങ്ങളുള്ളതിനാൽ നിരീക്ഷണത്തിൽ തുടരുന്നു

ന്യൂഡൽഹി :- ഇന്ത്യയിൽ വിദേശത്ത് നിന്നെത്തിയ മങ്കി പോക്സിന്റെ ലക്ഷണങ്ങളുള്ള ഒരാൾ നിരീക്ഷണത്തിൽ. വിദേശത്ത് നിന്നെത്തിയ ആളിലാണ് രോഗലക്ഷണമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും പരിശോധനകൾ നടത്തി വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രോഗിയുടെ സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. പ്രോട്ടോക്കോളുകൾപ്രകാരമുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. ആഫ്രിക്കയിലെ കോംഗോയിലാണ് എംപോക്സ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്.ജനുവരി മുതൽ14,500ലേറെ എംപോക്സ്കേസുകളും 450ലേറെ മരണവുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം കേസുകളും മരണവും ഡി.ആർ. കോംഗോയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഒഫ്കോംഗോ, കാമറൂൺ തുടങ്ങിയവയാണ് രോഗവ്യാപനം ശക്തമായമറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ. വ്യാപനം ആശങ്കാജനകമായി ഉയരുന്നസാഹചര്യത്തിൽ എംപോക്‌സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എം പോ‌ക്‌സിന്റെ തീവ്രതയേറിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഡബ്ല്യു.എച്ച്.ഒ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കയ്‌ക്ക് പുറത്ത് എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് സ്വീഡനിലുംപാകിസ്ഥാനിലുമാണ്.

*`വ്യാപനം വേഗത്തിൽ`*

* 1958ൽ ലോകത്ത് ആദ്യമായില ബോറട്ടറി കുരങ്ങുകളിലാണ് എംപോക്സ് വൈറസിനെ തിരിച്ചറിഞ്ഞത്.

* ഇതോടെ വൈറസിന് മങ്കിപോക് സ് എന്ന പേര് ലഭിച്ചു. 2022 നവംബറിൽ എംപോക്സ് എന്ന് ഡബ്ല്യു.എച്ച്.ഒ പുനർനാമകരണം ചെയ്തു.

* ആദ്യമായി മനുഷ്യ നിൽകണ്ടെത്തിയത് 1970 ൽ കോംഗോയിൽ

* കുരങ്ങുകൾ മാത്രമല്ല,അണ്ണാൻ, എലി തുടങ്ങിയവയും മങ്കിപോക്സ് വൈറ സു കളുടെ വാഹക രാണ്

* വസൂരിക്ക് കാരണമായ ഓർത്തോപോക്സ് വൈറസ് ജീനസിൽപ്പെട്ടതാണ് എംപോക്സ് വൈറസ്

* ആഫ്രിക്കയിൽ മാത്രം കാണപ്പെ ട്ടിരുന്ന എംപോക്സ് വൈറസ് 2022 മേയ് ആദ്യം മുതൽ യൂ റോപ്യൻ രാജ്യങ്ങ ളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശ ങ്ങളിലേക്കും വ്യാപിച്ചു.

* 2022 ജൂലായിൽ എംപോക്സിനെ ഡബ്ല്യു.എച്ച്.ഒ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മേയിൽ പിൻവലിച്ചു

* അപൂർവം കേസുക ളിൽ മാത്രം രോഗം ഗുരുതരമാകാം. ജീവന് ഭീഷണിയ ല്ലെങ്കിലും വ്യാപന ശേഷി കൂടുതൽ

* ശരീര ദ്രവം, മുറിവ്, രോഗി ഉപയോഗിച്ച വസ്ത്രം എന്നിവയിലൂടെ രോഗം പകരും

*`👉🏻ലക്ഷണങ്ങൾ`*

പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ശരീരത്തിൽ ചിക്കൻപോക്‌സിന് സമാനമായ ചെറു മുഴകൾ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments