Monday, November 25, 2024
Homeഇന്ത്യരാജ്യത്തു പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എൻസിഇആർടി ഡയറക്ടർ

രാജ്യത്തു പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എൻസിഇആർടി ഡയറക്ടർ

ന്യൂഡൽഹി –രാജ്യത്തു പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എൻസിഇആർടി ഡയറക്ടർ. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എൻസിഇആർടി ഡയറക്ടർ സക്ലാനി ചോദിച്ചു.

പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. ബാബറി മസ്ജിദ് എന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പ്രയോഗിച്ചത്. ബാബറി മസ്ജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ കുറച്ചിട്ടുണ്ട്. പകരം രാമ ജന്മഭൂമി പ്രക്ഷോഭത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.

പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി. ബാബറി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജില്‍ നിന്ന് രണ്ടായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങള്‍ കുറച്ച് പകരം രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments