Sunday, December 22, 2024
Homeഇന്ത്യപ്രമുഖ യൂട്യൂബർ സൗരഭ് ജോഷിയ്ക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി

പ്രമുഖ യൂട്യൂബർ സൗരഭ് ജോഷിയ്ക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി

രണ്ട്കോടി രൂപ ആവശ്യപ്പെട്ട് ഗുണ്ടാ സംഘം സൗരഭിന് കത്തയച്ചതായാണ് വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് ഭീഷണി.

സംഭവത്തിൽ സൗരഭ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണി ലഭിച്ച ശേഷം പൊലീസിനെ അടക്കം സമീപിക്കുന്നതിൻ്റെ അനന്തരഫലങ്ങലും കത്തിൽ വ്യക്തമായി പറഞ്ഞതായി ജോഷി നൽകിയ പരാതിയിൽ പറയുന്നു. ഇങ്ങനെ ചെയ്‌താൽ കുടുംബത്തെ ലക്ഷ്യം വയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സൗരഭ് വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിൻ്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സൗരഭിന്റെ കുടുംബത്തിനടക്കം ആവശ്യമായ സംരക്ഷണം നൽകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഭീഷണി സന്ദേശം വന്നതെന്ന് കരുതുന്ന ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരും സൗരഭ് പരാതിയിൽ ചേർത്തിട്ടുണ്ട്.ഈ ഇൻസ്റ്റാഗ്രാം ഐഡി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments