Thursday, January 9, 2025
Homeഇന്ത്യകർണ്ണാടകയിൽ വിവാഹം കഴിഞ്ഞു ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, ഗുരുതരമായി പരിക്കേറ്റ...

കർണ്ണാടകയിൽ വിവാഹം കഴിഞ്ഞു ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, ഗുരുതരമായി പരിക്കേറ്റ ഭർത്താവും പിന്നീട് മരിച്ചു

ബംഗളുരു: കർണാടകയിലെ കോലാർ ജില്ലയിൽ ഇന്നലെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കം ഭാര്യയും ഭർത്താവും തമ്മിലടിച്ചു.ലിഖിത(19),നവീൻ (27) എന്നിവരാണ് മരിച്ചത്.

ഭർത്താവിന്റെ ആക്രമണത്തിൽ ഗുതുരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഭർത്താവ് ചികിത്സയിലിരിക്കെ പിന്നീട് മരിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെയായിരുന്നു കോലാർ ഗോൾഡ് ഫീൽഡിലുള്ള (കെ.ജി.എഫ്) ഒരു ഹാളിൽ വെച്ച് ഇവരുടെ വിവാഹം. ഇരുവരും ബന്ധുക്കൾക്കൊപ്പം ഏതാനും മണിക്കൂറുകൾ അവിടെ ചെലവഴിച്ച ശേഷം പിന്നീട് നവീൻ, ലിഖിതയെയും അവരുടെ ബന്ധുക്കളെയും കൊണ്ട് തന്റെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഇവർ ഭക്ഷണം കഴിച്ച ശേഷം നവീനും ലിഖിതയും ആ വീട്ടിലെ ഒരു മുറിയിൽ കയറി. അകത്തു നിന്ന് വാതിലടച്ച് അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ അകത്തുനിന്ന് ഇരുവരുടെയും നിലവിളി ഉയർന്നു. ബന്ധുക്കൾ ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ നവീൻ കത്തികൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് കണ്ടത്. ഏറെനേരം പരിശ്രമിച്ചാണ് വാതിൽ തകർത്ത് ബന്ധുക്കൾക്ക് അകത്ത് കടക്കാനായത്. അപ്പോഴേക്കും ലിഖിത രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.

നവീന്റെ ശരീരത്തിലും കാര്യമായ പരിക്കുകളുണ്ടായിരുന്നു. ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകിയത് കാരണം ബന്ധുക്കൾ ഒരു ഓട്ടോറിക്ഷയിൽ ഇരുവരെയും കയറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പിന്നിട് രണ്ടു പേരും മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments