ജയ്പൂരിൽ തട്ടിക്കൊണ്ടുപോയ പ്രതിയും രണ്ട് വയസുകാരനും തമ്മിലുള്ള വൈകാരിക മുഹൂത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പൊലീസ്.കഴിഞ്ഞ ദിവസമാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. 14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ തനൂജ് ഛഗാര്‍ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോകുമ്പോള്‍ പൃഥിക്ക് 11 മാസമായിരുന്നു പ്രായം. പ്രതിയിൽ നിന്നും വേര്‍പിരിയാന്‍ കുട്ടിക്ക് പ്രയാസമായിരുന്നു.
സമ്മര്‍ദത്തിലൂടെ കുട്ടിയെ വേര്‍പിരിക്കുമ്പോള്‍ കുട്ടി കരയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ കരച്ചില്‍ കേട്ട് പ്രതിയും കരയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് ഓഫീസര്‍ പ്രതിയില്‍ നിന്നും കുട്ടിയെ പിടിച്ച് വാങ്ങി മാതാവിന്റെ കൈകളിലേക്ക് കൊടുക്കുമ്പോഴും കുട്ടി കരയുകയായിരുന്നു. ജയ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തനൂജിനെ അമര്‍ത്തി കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ കരയുന്ന കുട്ടിയെ വിഡിയോയില്‍ കാണാം. കേസില്‍ 25,000 രൂപ ഇയാളുടെ തലക്ക് പൊലീസ് ചുമത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വൃന്ദാവനില്‍ യമുനാ നദിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഖദേര്‍ പ്രദേശത്ത് ഒരു കുടിലില്‍ സന്യാസിയായാണ് ഇയാള്‍ ജീവിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.