Wednesday, October 9, 2024
Homeഇന്ത്യഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണം: ദേശീയ വനിത കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണം: ദേശീയ വനിത കമ്മീഷൻ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ബിജെപി നേതാക്കളുടെ പരാതിയിലാണ് ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ.

ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി ആർ ശിവശങ്കരനും ആണ് പരാതി നൽകിയത്.റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത പേജുകൾ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം.റിപ്പോർട്ടിൽ പരാമർശിക്കുന്ന വെളിപ്പെടുത്തലുകളിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.

റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മലയാള സിനിമ മേഖലയിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നു വെന്നും പരാതിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്.

290 പേജുകൾ അടങ്ങിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണവുമായി നടിമാർ രം​ഗത്തെത്തിയിരുന്നു.

വെളിപ്പെടുത്തലുകളിൽ സംവിധായകൻ രഞ്ജിത്ത്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments