Sunday, September 8, 2024
Homeഇന്ത്യഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി –ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവല്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

ഇന്ന് രാവിലെ അഞ്ചരയ്ക്കാണ്  വിമാനം പുറപ്പെടേണ്ടിയിരുന്നത്. അന്വേഷണത്തിനായി വിമാനം ഐസലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments