Thursday, January 9, 2025
Homeഇന്ത്യഎച്ച്‌എംപി വൈറസ് കൂടുതല്‍ പേര്‍ക്ക്.

എച്ച്‌എംപി വൈറസ് കൂടുതല്‍ പേര്‍ക്ക്.

രാജ്യത്ത് എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവല്‍ക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയില്‍ 7, 13 വയസ് പ്രായമുളള കുട്ടികള്‍ക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികള്‍ നിലവില്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ രണ്ട് വീതം കേസുകളും, ഗുജറാത്തിലും കൊല്‍ക്കത്തയിലും ഒരോ കേസുകള്‍ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിള്‍ ജനിതക ശ്രേണീ പരിശോധനയ്ക്കയച്ചു. ദില്ലിയിലടക്കം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്രസർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതില്‍ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തല്‍. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല, പരിശോധന നടപടികള്‍ ഊർജിതമാക്കി.
ബോധവല്‍ക്കരണവും, നിരീക്ഷണവും ശക്തമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു.

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പരിശോധനയും ഉറപ്പാക്കും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുലായി കൈകള്‍ സോപ്പിട്ട് കഴുകുക, രോഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ പൊതുവായ നിർദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കും. ചൈനയടക്കം രോഗ വ്യാപനമുളള രാജ്യങ്ങളിലെ സാഹചര്യം ഗുരുതരമായാല്‍ മാത്രമാകും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments