Friday, December 27, 2024
Homeഇന്ത്യപാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം.

പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം.

ഹൈദരാബാദിലെ വികരാബാദിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വികരാബാദ് ഗാന്ധിനഗർ സ്വദേശിയായ കൊല്ലുരു സോമേഷ് ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതാണ് വയോധികന്റെ മരണ കാരണമായെന്നാണ് കണ്ടെത്തൽ.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തെ പിറ്റേ ദിവസം രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു ചെന്ന അയൽക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ തനിച്ച് താമസിക്കുന്ന അദ്ദേഹം വീട്ടുജോലികളെല്ലാം തനിച്ചാണ് ചെയ്തിരുന്നത്. രാത്രി എട്ട് മണിയോടെ റൈസ് കുക്കറിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.ഇതിനിടെ കുക്കറിൽ നിന്ന് തീപ്പൊരിയുണ്ടായി. ഇത് പരിശോധിക്കാൻ അടുത്തേക്ക് ചെന്നപ്പോഴാണ് ഷോക്കേറ്റത്.

കുക്കറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായതെന്നാണ് പൊലീസിന്റെ അനുമാനം.സംഭവത്തിൽ സോമേഷിന്റെ മരുമകൻ അഷോക് കുമാർ പൊലീസിൽ പരാതി നൽകി. ഇത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് പെൺമക്കളുള്ള സോമേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments