Sunday, December 29, 2024
Homeഇന്ത്യനിയമവിരുദ്ധ മദ്രസകള്‍ നിയന്ത്രിക്കുമെന്ന് ബിജെപി; എതിര്‍പ്പുമായി കോണ്‍ഗ്രസും സി.പി.ഐയും.

നിയമവിരുദ്ധ മദ്രസകള്‍ നിയന്ത്രിക്കുമെന്ന് ബിജെപി; എതിര്‍പ്പുമായി കോണ്‍ഗ്രസും സി.പി.ഐയും.

ന്യൂഡല്‍ഹി: മദ്രസകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ബാലാവകാശ കമ്മിഷന്‍ കത്തയച്ചതെന്നും ബി.ജെ.പി.

ദേശീയ വക്താവ് സുധാംശു ത്രിവേദി. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തുന്നത് മുസ്ലിം സമുദായക്കാരെ അപരവത്കരിക്കുന്നതിനുള്ള നീക്കമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

മുസ്ലിം സമുദായക്കാരെ പാര്‍ശ്വവത്കരിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മിഷന്‍ പിന്തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

മദ്രസകള്‍ അടയ്ക്കാനുള്ള എന്‍.സി.പി.സി.ആര്‍. നിര്‍ദേശം, ന്യൂനപക്ഷങ്ങള്‍ക്ക് മതവിദ്യാഭ്യാസത്തിന് അവകാശംനല്‍കുന്ന ഭരണഘടന തത്വങ്ങളുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments