Monday, December 30, 2024
Homeഇന്ത്യതമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കാറില്‍ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കാറില്‍ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കാറില്‍ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ട്രിച്ചി-കാരൈക്കുടി ദേശീയപാതയില്‍ കാർ നിർത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നമനസമുദ്രത്തില്‍ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരില്‍ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആത്മഹത്യ ചെയ്‌തതാവം എന്ന നിഗമനത്തിലാണ് പോലീസ്.

പ്രാഥമിക അന്വേഷണത്തില്‍ മരണപ്പെട്ടവർ സേലം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 50 കാരനായ വ്യവസായി മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവർ വിഷം കഴിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വ്യവസായിയായ മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. കാറില്‍ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബം കടക്കെണിയിലായിരുന്നതിനാല്‍ പണമിടപാടുകാരില്‍ നിന്നും ഭീക്ഷണിയോ സമ്മർദ്ദമോ നേരിട്ടിരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments