Saturday, December 21, 2024
Homeഇന്ത്യയുവതിക്ക് മദ്യംനല്‍കി നടുറോഡില്‍ ബലാത്സംഗംചെയ്തെന്ന് പരാതി; ദൃശ്യം പ്രചരിച്ചു, പിന്നാലെ അറസ്റ്റ്.

യുവതിക്ക് മദ്യംനല്‍കി നടുറോഡില്‍ ബലാത്സംഗംചെയ്തെന്ന് പരാതി; ദൃശ്യം പ്രചരിച്ചു, പിന്നാലെ അറസ്റ്റ്.

ഭോപാല്‍: ധ്യപ്രദേശിലെ ഉജ്ജൈനില്‍ യുവതിയെ മദ്യം നല്‍കിയശേഷം നടുറോഡില്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി. വഴിയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചുെവന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവതിയുടെ പരാതിയില്‍ ലോകേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. അതിക്രമം പുറത്തുപറയാതിരിക്കാന്‍ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. കൃത്യത്തിന് ശേഷം ലോകേഷ് ഉടന്‍ തന്നെ സ്ഥലം വിട്ടു. അതുവഴി കടന്നുപോയവര്‍ ഇത് തടയുന്നതിന് പകരം ദൃശ്യങ്ങള്‍ പകര്‍ത്തി. മദ്യലഹരിയില്‍ നിന്ന് മുക്തമായതിന് ശേഷം യുവതി പരാതി നല്‍കിയെന്നും ലോകേഷിനെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലെ അവസ്ഥ എളുപ്പത്തില്‍ മനസിലാക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ജിതു പട്വാരി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments