Thursday, January 16, 2025
Homeഇന്ത്യജനസംഖ്യാവളർച്ചാ നിരക്കിനേക്കാൾ വിദ്യാർഥി ആത്മഹത്യ നിരക്ക്, കണക്കുകൾ ഭയപ്പെടുത്തുന്നത്‌.

ജനസംഖ്യാവളർച്ചാ നിരക്കിനേക്കാൾ വിദ്യാർഥി ആത്മഹത്യ നിരക്ക്, കണക്കുകൾ ഭയപ്പെടുത്തുന്നത്‌.

രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണ്ടെത്തൽ. അക്കാദമിക് സമ്മർദം, സാമൂഹിക വിവേചനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങൾ, സാമൂഹിക അവഗണന, റാഗിങ്, ഒറ്റപ്പെടൽ, പ്രണയ പരാജയം, തുടങ്ങിയവയെല്ലാം ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തുന്ന പഠനത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 57 ശതമാനം വരെ വർധനവുണ്ടായതായി പറയുന്നു. ഐ.സി 3 വാർഷികത്തിലും 2024 എക്‌സ്‌പോയിലുമാണ് വിദ്യാർഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു ( ‘Student suicides: An epidemic sweeping India’) എന്ന റിപ്പോർട്ട് എൻ.സി.ആർ.ബി പുറത്തു വിട്ടത്. രാജ്യത്തെ ആത്മഹത്യാ നിരക്ക് പ്രതിവർഷം രണ്ട് ശതമാനം വർധിക്കുമ്പോൾ വിദ്യാർഥി ആത്മഹത്യാ നിരക്ക് നാല് ശതമാനം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വിദ്യാർഥി ആത്മഹത്യകൾ ദേശീയ ശരാശരിയുടെ ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ ബുധനാഴ്ചയാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തു വിട്ടത്. 2022ൽ വിദ്യാർഥി ആത്മഹത്യകളിൽ 53 ശതമാനം ആൺകുട്ടികളാണ്. കഴിഞ്ഞ ദശകത്തിൽ 0-24 വയസ് പ്രായമുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തിൽ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോൾ വിദ്യാർഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ൽ നിന്ന് 13,044 എന്ന നിലയിലേക്ക് വർദ്ധിച്ചു. 2012 – 21 കാലഘട്ടത്തിൽ 97571 വിദ്യാർഥി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2002-2011 ലേതിനേക്കാൾ 57 ശതമാന വർധനവ്. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥി ആത്മഹത്യകൾ നടക്കുന്നത്. ആകെ ആത്മഹത്യനിരക്കിന്റെ മൂന്നിലൊന്നും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിൽ 1834 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശ് (1308), തമിഴ്‌നാട്(1246), കർണാടക (855),ഒഡീഷ (834) വിദ്യാർഥികളും ആത്മഹത്യ ചെയ്തു. രാജ്യത്തെ വിദ്യാർഥി ആത്മഹത്യയുടെ 46 ശതമാനവും സംഭവിക്കുന്നത് ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments