ഫിലാഡൽഫിയാ,യു.എസ്.എ : ജനുവരി മാസാവസാനം സമ്മേളിയ്ക്കുന്ന യൂറോപ്യൻ യൂണിയൻ ഫോറിൻ മിനിസ്റ്റേഴ്‌സ് മീറ്റിംഗിൽ സിറിയൻ ഗവർമെൻ്റിനുമേൽ വിലക്കുകല്‌പിച്ചിരിക്കുന്ന സാമ്പത്തിക സഹായങ്ങൾ പുനരാരംഭിയ്ക്കുവാനുള്ള ചർച്ചകൾ ആരംഭിയ്ക്കുമെന്ന് യൂണിയൻ പ്രതിനിധി ശ്രീമതി കാജാ കല്ലാസ് മുൻകൂറായി പ്രസ്താവിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. 14 വർഷമായി സൈനീകരടക്കം 5 ലക്ഷത്തിലധികം ജനത കൊല്ലപ്പെട്ട സിറിയായിലെ ആഭ്യന്തര കലഹത്തിന് നേരിയ വിരാമം അനുഭവപ്പെടുമെന്ന ശുഭപ്രതീക്ഷയും യൂണിയൻ മേധാവികൾക്കും അംഗത്വ രാഷ്ട്രങ്ങൾക്കും ഉണ്ട്.
മുൻകാല സായുധ കലാപകാരിളും ഭീകര പ്രവർത്തന തല്പരരും പ്രസിഡണ്ടായിരുന്ന ബാഷർ ആസ്സാദിനെ നിരുപാധികം നിഷ്ക്കാസനം ചെയ്‌ത വിപ്ലവകാരികളുമായ ഭരണാധികാരികളെ പരിപൂർണ്ണമായി മുൻകരുതലുകൾ ഇല്ലാതെ വിശ്വസിച്ചു സഹകരിയ്ക്കുവാൻ അമേരിയ്ക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതീവ താല്‌പര്യത്തിലല്ല. സിറിയയിലെ വിവിധ ഗ്രൂപ്പിൻപ്പെട്ട നേതാക്കളുമായി സമാധാനമായി സംസാരിച്ചു സംഘടിതമായി ഒരു സമ്മേളനം നടത്തി ഐക്യതയോടെ ഭരണ വ്യതിയാനം നടത്തണമെന്ന ശ്രീമതി കാജാ കല്ലാസിന്റെ ഉദ്ദേശ ശുദ്ധി സാക്ഷാത്കരിക്കപ്പെടുവാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വളരെയാണ്.
വിദേശ സാമ്പത്തിക സഹായത്തിന്റെ മുന്നോടിയായി ജനുവരി 27ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ മീറ്റിംഗിൽ സിറിയയുടെ മേലുള്ള വിലക്കുകൾ നീക്കം ചെയ്യണമെന്നുള്ള അജൻണ്ടയും ഉൾപ്പെടുത്തണമെന്നുള്ള സിറിയൻ വിദേശകാര്യമന്ത്രി അസാദ് അൽ-ഷിബാനി ആവശ്യപ്പെട്ടതായി ശ്രീമതി കല്ലാസ് വെളിപ്പെടുത്തി. മുൻ പ്രസിഡന്റ്റ് ആസാദിന്റെ രാഷ്ട്രീയ പിൻതുണക്കാരായ കൊടും കുറ്റവാളികളെ സ്വതന്ത്രർ ആക്കാതെ നിയമാനുസരണമുള്ള നടപടികൾ സാമ്പത്തിക സഹായത്തിന് മുൻപായി സ്വീകരിയ്ക്കണമെന്നുള്ള ജർമ്മൻ വിദേശകാര്യമന്ത്രി അന്നാലീന ബെയർബോക്കിൻ്റെ സ്റ്റേറ്റ്മെൻ്റ് സജീവമാണ്.
നിത്യ ദാരിദ്രത്തിലും ദുരിതത്തിലും ഉള്ള സിറിയൻ ജനതയുടെ ശോചനിയാവസ്ഥയ്ക്ക് ഉടൻ ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങളും വൈദ്യസഹായവും പാർപ്പിടവും നൽകുന്നതിനോടൊപ്പം 51.2 മില്യൻ അമേരിക്കൻ ഡോളറും ജർമ്മനി നൽകണമെന്നും കല്ലാസ് ആവശ്യപ്പെട്ടു.
2011-ലെ സിറിയൻ അരക്ഷിതാവസ്ഥമൂലം ഉണ്ടായ ജനരോക്ഷം നിയന്ത്രിക്കുവാൻവേണ്ടി എന്ന ഭാവത്തോടെ ആസാദ് വളരെ ക്രൂരമായ നിലപാടു സ്വീകരിച്ചു. ഗവർമെന്റ്റ് ജോലിയുള്ളവരുടെപോലും സ്വത്തുക്കൾ ബലവത്തായി പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക മേഖലയിലെ അമിതമായ നിയന്ത്രണംമൂലം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള സുഗമമായ സാഹചര്യത്തിനുപോലും വിപുലമായ വിലക്കുകൾ ഉണ്ടായി.
സിറിയൻ ജനതയുടെ മേലുള്ള ദുസഹമായ നിരോധനാജ്ഞ നിറുത്തലാക്കി സമാധാനാന്തരീക്ഷം ഉണ്ടാക്കണമെന്നുള്ള സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ഫർഹാന്റെ പ്രഭാഷണവും സമ്മേളന അംഗങ്ങളിൽ സിറിയയുടെമേലുള്ള താത്പര്യവും ഉത്കണ്ഠയും വർദ്ധിച്ചതായി കല്ലാസിന്റെ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയൻ നേതൃത്വത്തെ 2011 -ന് ശേഷം വെറുത്തിരുന്ന ടർക്കി സാമ്പത്തികമായും രാഷ്ട്രീയമായും സഹായിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശം വിദേശകാര്യമന്ത്രി ഹക്കൻ ഫിദാൻ കഴിഞ്ഞ ദിവസം സിറിയൻ പ്രസിഡന്റിന് കൈമാറി. അമേരിയ്ക്കയും നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അയവുണ്ടാക്കി 2012-ൽ സിറിയൻ സിവിൽ വാറിനെ തുടർന്ന് വിച്ഛേദിച്ച ഡിപ്ലോമാറ്റിക്ക് റിലേഷൻ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം.