Thursday, December 26, 2024
Homeഇന്ത്യപലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും.

പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും.

പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക് 6.5 ശതമാനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് റിസര്‍വ് ബാങ്ക് ശക്തികാന്ത ദാസ് പറഞ്ഞു. തുടര്‍ച്ചയായ ഏഴാം തവണയാണ് പ്രധാന വായ്പാ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ ആര്‍ ബി ഐ നിലനിര്‍ത്തുന്നത്. ദ്വൈമാസ പണനയ സമിതി (എംപിസി) യോഗത്തില്‍ 5:1 ഭൂരിപക്ഷത്തിലാണ് തീരുമാനമെടുത്തതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

ഇതോടെ വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും. രാജ്യത്തെ പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി പ്രധാന പണപ്പെരുപ്പം ക്രമാനുഗതമായി കുറഞ്ഞു. അതേസമയം ഇന്ധന ഘടകം തുടര്‍ച്ചയായി ആറ് മാസമായി പണപ്പെരുപ്പത്തില്‍ തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments