പ്രധാനമന്ത്രി യുടെ മൻ കി ബാത്തിലെ പരാമർശത്തിലൂടെ പ്രശസ്തനായ കോട്ടയം കൈപ്പുഴമുട്ട് മഞ്ചാടികരി രാജപ്പന് റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാനും,പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കാനും ക്ഷണം.
ബുധരാഴ്ച രാവിലെ 9 -ന് നെടുംമ്പാശ്ശേരിയിൽ നിന്നും രാജപ്പൻ പറന്നുയരുമ്പോൾ സഹായത്തിനായി യാത്രയുടെ സൂത്രധാരനായ അഡ്വ: ജാേഷി ചീപ്പുങ്കലും ഒപ്പം ഉണ്ടാകും. ഇരുവർക്കും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിനു ശേഷം രണ്ടു ദിവസം ഡൽഹി നഗരം കാണാനും സൗകര്യ
മൊരുക്കിയിട്ടുണ്ട്. നാലു ദി
വസത്തെ താമസവും ഭക്ഷ
ണവും സർക്കാർ നൽകും. 29-ന് രാവിലെ ഒമ്പതിനാണ് ഇരുവരുടേയും മടക്കയാത്ര.
പക്ഷാഘാത വൈകല്യമു
ള്ളതിനാൽ ഇഴഞ്ഞാണ് സഞ്ചാരമെങ്കിലും അതൊന്നും
ഡൽഹി യാത്രയ്ക്ക് തടസമല്ല. ചെരുപ്പൊഴികെ യാത്രക്കു
വേണ്ടതെല്ലാം രാജപ്പൻ ഒരുക്കി കഴിഞ്ഞു. ഡൽഹി വിമാനത്താവളത്തിൽ വീൽ ചെയർ ക്രമീകരിച്ചിട്ടുണ്ട്.
വിമാനത്താവളം മുതൽ
ഡൽഹിയിൽ വാഹന സൗകര്യവും
ഉണ്ടാകും.
365 ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ രാജപ്പൻ
തന്റെ ചെറുവള്ളത്തിൽ വേമ്പനാട്ട് കായലിലേയും സമീപ താേടുകളിലേയും പ്ലാസ്റ്റിക്
കുപ്പികൾ പെറുക്കി വിറ്റാണ്
ഉപജീവനം നടത്തുന്നത്.
പ്രധാനമന്ത്രി മാൻകി ബാത്തിലൂടെ പ്രകീർത്തിച്ചതാേടെയാണ് പരിസ്ഥിതി സംരക്ഷകനായ രാജപ്പന് സുമനുസുകളായ വ്യക്തികളും പല സംഘടനകളും വീടുൾപ്പടെയുള്ള ധാരാളം സഹായങ്ങൾ നൽകി യത്.