Saturday, December 28, 2024
HomeKeralaഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധം; കോൺഗ്രസ്.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധം; കോൺഗ്രസ്.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ആശയം നടപ്പാക്കാൻ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി പിരിച്ചുവിടണമെന്നും സമിതി സെക്രട്ടറി നിതേൻ ചന്ദ്രയ്ക്ക് അയച്ച കത്തിൽ ഖർഗെ ആവശ്യപ്പെട്ടു.

സമിതിയിൽ പ്രതിപക്ഷ കക്ഷികൾക്കു മതിയായ പ്രാതിനിധ്യമില്ലെന്നു ഖർഗെ ചൂണ്ടിക്കാട്ടി. ഭരണഘടനയെയും ജനാധിപത്യത്തെയും തകിടംമറിക്കാൻ മുൻ രാഷ്ട്രപതിയുടെ ഓഫിസിനെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ മുൻകൂട്ടി തീരുമാനമെടുത്ത ശേഷം പേരിനു ചർച്ച നടത്തിയെന്നു വരുത്താനാണു സമിതി രൂപീകരിച്ചത് – ഖർഗെ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments