Monday, December 23, 2024
HomeKeralaവിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ അവസരം, നിരവധി ഒഴിവുകള്‍: വിശദവിവരങ്ങള്‍.

വിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ അവസരം, നിരവധി ഒഴിവുകള്‍: വിശദവിവരങ്ങള്‍.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ സ്ഥാപനത്തിലെ 85 തസ്തികകള്‍ നികത്താനാണ് എഎഐ ലക്ഷ്യമിടുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 15 വരെയാണ്.

സിവില്‍ എൻജിനീയര്‍: 15 തസ്തികകള്‍, ഇലക്‌ട്രിക്കല്‍ എൻജിനീയര്‍: 21 തസ്തികകള്‍, ഇലക്‌ട്രോണിക്/ഐടി/കമ്ബ്യൂട്ടര്‍ സയൻസ് എൻജിനീയര്‍: 9 തസ്തികകള്‍, മെക്കാനിക്കല്‍ എൻജിനീയര്‍: 3 തസ്തികകള്‍, ഫിറ്റര്‍: 2 തസ്തികകള്‍, മെക്കാനിക്ക്: 5 തസ്തികകള്‍, ഡ്രാഫ്റ്റ്സ്മാൻ: 4 തസ്തികകള്‍, ഇലക്‌ട്രീഷ്യൻ: 19 തസ്തികകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

അപേക്ഷകര്‍ക്ക് എഐസിടിഇ, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച, മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും സ്ട്രീമുകളില്‍ എഞ്ചിനീയറിംഗില്‍ മുഴുവൻ സമയ (റഗുലര്‍) നാല് വര്‍ഷത്തെ ബിരുദമോ മൂന്ന് വര്‍ഷത്തെ (റഗുലര്‍) ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷകര്‍ എഐസിടിഇ, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്ന് മുകളില്‍ സൂചിപ്പിച്ച ട്രേഡുകളുടെ ഐടിഐ/എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 18 വയസ്സിനും 26 വയസ്സിനും ഇടയില്‍ ആയിരിക്കണം.

ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം അടിസ്ഥാനമാക്കിയായിരിക്കും. പരീക്ഷയ്ക്ക് ശേഷം ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ/ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കും. ഇന്റര്‍വ്യൂ/സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന, ചേരുന്ന സമയത്ത് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. കൂടുതല്‍ അനുബന്ധ വിശദാംശങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ എഐഎയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments