Monday, December 23, 2024
Homeഇന്ത്യഹൈദരബാദിൽ അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം; 8 പേർ അറസ്റ്റിൽ

ഹൈദരബാദിൽ അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം; 8 പേർ അറസ്റ്റിൽ

നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ സംഘം വീടിന് കല്ലെറിയുടെയും പൂച്ചെടികൾ തകർക്കുകയും ചെയ്തു. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീമരിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിഷേധം. സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഡിസംബർ 4ന് നടന്ന പുഷ്പ 2 വിന്റെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആന്ധ്ര സ്വദേശിനിയായ രേവതി മരിക്കാൻ ഇടയായത്. ഇവരുടെ മകൻ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം. സ്ത്രീയുടെ മരണത്ത തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments