Friday, January 10, 2025
Homeഇന്ത്യഗോവയിൽ നടക്കുന്ന 55ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) മത്സരവിഭാഗത്തിലേക്ക് ‘തണുപ്പ്’ തിരഞ്ഞെടുക്കപ്പെട്ടു.

ഗോവയിൽ നടക്കുന്ന 55ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) മത്സരവിഭാഗത്തിലേക്ക് ‘തണുപ്പ്’ തിരഞ്ഞെടുക്കപ്പെട്ടു.

ഗോവയിൽ നടക്കുന്ന 55ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) മത്സര വിഭാഗത്തിലേക്ക് ‘തണുപ്പ്’ തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡെബൂ ഡയറക്ടർ ഓഫ് ഇന്ത്യൻ ഫീച്ചർ ഫിലിം അവാർഡ് കാറ്റഗറിയിലേക്ക് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും തണുപ്പാണ്. ഇന്ത്യയിൽ നിന്നുള്ള അഞ്ചു സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്.

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയാണ് ‘തണുപ്പ്’. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു. മണികണ്ഠൻ പി.എസ്. ഛായാഗ്രഹണം നിർവഹിക്കുന്നു.

വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. ബി.ജി.എം.- ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ- രാജേഷ് കെ. രാമൻ, എഡിറ്റിംഗ്- സഫ്ദർ മർവ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം – രതീഷ് കോട്ടുളി,
ശബ്ദസംവിധാനം – രതീഷ് വിജയൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, കലാസംവിധാനം – ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി; ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ്-രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ – സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ- സെവൻത് ഡോർ.

കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായിരുന്നു ‘തണുപ്പി’ന്റെ ലോക്കേഷൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments