Monday, May 11, 2026
Homeകേരളംചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച

തൃശൂർ: സ്വർണ്ണത്തിന്റെ കിരീടവും ശൂലവും ആഭരണങ്ങളും നഷ്ടപ്പെട്ടു. കിരീടം, മാല, താലി, സ്വർണ്ണവേൽ എന്നിവയുൾപ്പെടെ ആറ് പവന്റെ സ്വർണവും, രണ്ട് വെള്ളിക്കുടവും പണവുമാണ് മോഷണം പോയത്. ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരനായ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

തുടർന്ന് ക്ഷേത്രഭാരവാഹികൾ വിവരം പൊലീസിൽ അറിയിച്ചു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം ജീവനക്കാരുടെയും ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തി.

ക്ഷേത്രത്തിലെ ഓഫീസിനുള്ളിലെ അലമാര കുത്തി പൊള്ളിച്ചത് നിലയിലാണ് കാണപ്പെട്ടത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com