Tuesday, November 26, 2024
Homeഇന്ത്യഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ പാർലമെന്റിൽ നടക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും

ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ പാർലമെന്റിൽ നടക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും

ന്യൂഡൽഹി :- ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും.

ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിയും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല. സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു.

ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments