Sunday, September 22, 2024
Homeഇന്ത്യബാംഗ്ലൂർ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപ്പോർട്ട്.

ബാംഗ്ലൂർ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപ്പോർട്ട്.

ബാംഗ്ലൂർ : ബാംഗ്ലൂർ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപ്പോർട്ട്. മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം വലിയതോതിൽ കൂടുന്നത്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വർദ്ധനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 1,036 ഡെങ്കി കേസുകൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂണിലെ ആദ്യ 20 ദിവസത്തെ കണക്കാണിത്. കേസുകളുടെ എണ്ണം ഇനിയും ഉയരാം.

കഴിഞ്ഞ ആറുമാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,447 ഡെങ്കി കേസുകളായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ആയിരത്തിലധികം കേസുകളെത്തി എന്നത് ഗൗരവത്തോടെയാണ് നഗര അധികാരികൾ കാണുന്നത്.ബിബിഎംപിയുടെ ആരോഗ്യവിഭാഗം ഊർജ്ജിതമായ നടപടികൾ തുടങ്ങിയിട്ടുണ്ട്. വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും ഡെങ്കി പടരാനുള്ള സാഹചര്യം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സംശയം തോന്നുന്ന കേസുകളിൽ അധികൃതർ മുൻകൈയെടുത്ത് ടെസ്റ്റുകൾ നടത്തിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ സ്ഥലവാസികൾക്ക് നിർദ്ദേശം നല്കുന്നുമുണ്ട് ഉദ്യോഗസ്ഥർ.

നഗരത്തിൽ കൊതുകുനിവാരണ മാർഗ്ഗങ്ങളായ ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയവ നടത്തിത്തുടങ്ങി. ഫോഗിങ് വഴി കൊതുകുകളുടെ ലാർവകളെ നശിപ്പിക്കാനാകും.ജനസാന്ദ്രത കൂടുതലുള്ള ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി പടരുന്നത്. മഹാദേവപുരയിലും കിഴക്കൻ മേഖലയിലുമെല്ലാം വൻതോതിൽ‌ ഡെങ്കി പടരുകയാണ്.തെക്കൻ മേഖലയിൽ ചിക്കുൻഗുനിയയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ ഭാഗങ്ങളിലെല്ലാം കാര്യമായ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത്              നഗരത്തിൽ മറ്റ് വൈറൽ പനികളും കൂടുകയാണ്.

ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് ഡെങ്കി പൊസിറ്റീവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടിരുന്നു ഇദ്ദേഹത്തിന്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments