Wednesday, December 25, 2024
Homeമരണംതമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു

തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് (46) അന്തരിച്ചു. കരൾ രോ​ഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചെറിയ വേഷങ്ങളിലൂടെ തമിഴ് സിനിമകളിൽ ശ്രദ്ധേയനായ നടനാണ്. സംസ്കാരച്ചടങ്ങുകൾ ചെന്നൈയിൽ നടക്കും. മദ്യപാനം മൂലമാണ് അദ്ദേഹത്തിന് ​ഗുരുതര കരൾ രോ​ഗം ബാധിച്ചത് എന്നതിനാൽ മദ്യത്തിന് അടിമപ്പെടരുതെന്ന ബോധവത്കരണമാണ് ആരാധകർ ഈ സമയം ജനങ്ങൾക്ക് നൽകുന്നത്.

യൂട്യൂബിലൂടെയാണ് ബിജിലി പ്രശസ്തനാകുന്നത്. യൂട്യൂബിൽ സ്ട്രീം ചെയ്തിരുന്ന പ്രാങ്ക് വീഡിയോകളിലൂടെ ബിജിലിക്ക് നിരവധി ആരാധകരുണ്ടായി. രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്നു ബിജിലി. താരത്തിന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി നിരവധി തമിഴ് സിനിമാ പ്രവ‍ർ‌ത്തകർ രം​ഗത്തെത്തി.നെൽസൺ ദിലീപ് കുമാറാണ് ബിജിലിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്.

തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നത്പെ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമ​ഗൾ വന്താൽ, ആടൈ, സിവപ്പു മ‍ഞ്ചൾ പച്ചൈ, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങളായിരുന്നു. ഹാസ്യ താരമായിരുന്നിട്ടും മികച്ച വേഷങ്ങൾ ബിജിലിയെ തേടിയെത്തിയില്ല. സമാന്തരമായി ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

മദ്യപാനം തന്റെ ജീവിതം തകർത്തുവെന്ന് സമ്മതിച്ചുകൊണ്ടൊരു വീഡിയോ ബിജിലി യൂട്യൂബിൽ പങ്കുവച്ചിരുന്നു. തീർത്തും അനാരോ​ഗ്യവാനായി കാണപ്പെട്ട ബിജിലി വളരെ വൈകാരികമായാണ് ഈ വിഡിയോയിൽ പ്രതികരിച്ചത്. ആരാധകർ ബിജിലിക്ക് വേണ്ടി പ്രാ‍ർത്ഥിച്ചെങ്കിലും എല്ലാം വിഫലമാക്കി അദ്ദേഹം രോ​ഗത്തോട് കീഴടങ്ങുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments