Sunday, December 22, 2024
Homeസിനിമമലയാളത്തിലെ എവർ ഗ്രീൻ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് റീ റീലീസ് : ആദ്യ ദിനം 1.10...

മലയാളത്തിലെ എവർ ഗ്രീൻ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് റീ റീലീസ് : ആദ്യ ദിനം 1.10 കോടി രൂപ നേടി

മലയാളത്തിലെ എവർ ഗ്രീൻ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് റീ റീലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത വന്നിരിക്കുകയാണ് ഇപ്പോൾ. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്. 1.10 കോടി രൂപയാണ് ചിത്രം ആദ്യദിനത്തിൽ നേടിയത്.

മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് ആദ്യ പ്രദര്‍ശനത്തിന് എത്തിയത്. മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം നിർവഹിച്ചപ്പോൾ അത് മലയാളം കണ്ട എക്കാലത്തെയും മികച്ച ചിത്രത്തിന്റെ പിറവി ആയിരുന്നു. ശോഭന അവതരിപ്പിച്ച നിര്‍ണായകമായ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു മണിച്ചിത്രത്താഴ് എന്ന ഹിറ്റ്. ഗംഗയായും നാഗവല്ലിയായും ശോഭന നിറഞ്ഞാടിയപ്പോൾ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി.

ഡോ സണ്ണി ജോസഫായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. നകുലനായി സുരേഷ് ഗോപിയും കഥാപാത്രമായ ചിത്രത്തില്‍ ബ്രഹ്‍മദത്തൻ നമ്പൂതിരിപ്പാടായി തിലകനും, ഉണ്ണിത്താനായി ഇന്നസെന്റും ദാസപ്പൻകുട്ടിയായി ഗണേഷ് കുമാറും, തമ്പിയായി നെടുമുടി വേണുവും, ശ്രീദേവിയായി വിനയ പ്രസാദും, ഭാസുരയായി കെപിഎഎസി ലളിതയും ചന്തുവായി സുധീഷും, കാട്ടുപ്പറമ്പനായി കുതിരവട്ടം പപ്പുവും അല്ലിയായി രുദ്രയും വേഷമിട്ടു.

മോഹൻലാലിന്റെയും വേറിട്ട വേഷപ്പകര്‍ച്ചയുണ്ടായ മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ മോഹൻലാലിന്റെ മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്.മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചതും. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സംസ്ഥാനത്തിലും ദേശീയതലത്തിലും നേടിയെന്ന പ്രത്യേകതയുമുണ്ട്.

മണിച്ചിത്രത്താഴിലൂടെ ശോഭന മികച്ച നടിക്കുള്ള അവാര്‍ഡ് ദേശീയതലത്തിലും സംസ്ഥാനത്തിലും നേടിയും ശ്രദ്ധയാകര്‍ഷിച്ചു. പി എൻ മണിക്ക് ദേശീയ അവാര്‍ഡ് മികച്ച ചമയത്തിനും മണിച്ചിത്രത്താഴിന് ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments