Saturday, March 7, 2026
Homeകേരളംചേർത്തലയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ അമ്മയടക്കമുള്ള പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ചേർത്തലയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ അമ്മയടക്കമുള്ള പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ചേർത്തല: പൂച്ചാക്കലിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിലെ അമ്മയടക്കമുള്ള പ്രതികളെ ചേർത്തല കോടതിയിൽ എത്തിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങി . പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡിൽ ആനമൂട്ടിൽ ചിറയിൽ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടു പറപുത്തൻ പറമ്പ് തോമസ് ജോസഫ് (24), മറവ് ചെയ്യാൻ സഹായിച്ച തകഴി ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരെയാണ് തിങ്കൾ ഉച്ചയോടെ ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

കസ്റ്റഡിയിൽ അഞ്ച് ദിവസം വേണമെന്നാണ് പോലീസ് ആവിശ്യം ഉന്നയിച്ചത് .എന്നാൽ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിടാനാണ് മജിസ്ട്രേറ്റ് ഷെറിൻ ജോർജ് ഉത്തരവിട്ടത്. കൊട്ടാരക്കര വനിതാ ജയിലിൽ നിന്നാണ് ചേർത്തല കോടതിയിൽ ഡോണാ ജോർജിനെ എത്തിച്ചത്.

ഇനി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വീണ്ടും കോടതിയിൽ എത്തിച്ച് വനിതാ ജയിലിലേയ്ക്ക് കൊണ്ട് പോകും.ഡോണയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിച്ചതാണോ, കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com