Friday, December 27, 2024
Homeസിനിമഗോപി സുന്ദറും, വിജയ് ദേവരകൊണ്ടയും, സിദ് ശ്രീറാമും വീണ്ടും ഒന്നിക്കുന്ന ചിത്രം.

ഗോപി സുന്ദറും, വിജയ് ദേവരകൊണ്ടയും, സിദ് ശ്രീറാമും വീണ്ടും ഒന്നിക്കുന്ന ചിത്രം.

രവി കൊമ്മേരി.

ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും, സംവിധായകൻ പരശുറാമും ഒന്നിക്കുന്ന ‘ദ ഫാമിലി സ്റ്റാർ’ എന്ന ചിത്രം ഏപ്രിൽ 5ന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. ചിത്രത്തിൻ്റെ സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും, ഗായകനായി സിദ് ശ്രീറാമും വീണ്ടും ഒന്നിക്കുന്നത്. ​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കി ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഇങ്കേം ഇങ്കേം എന്ന ​ഗാനം കേരളത്തിലുൾപ്പെടെ ഇതിനോടകം തന്നെ തരം​ഗമായിരുന്നു.

2022-ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം. പെരുന്നാൾ റിലീസായി ഏപ്രിൽ 5ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments