Thursday, January 2, 2025
Homeസിനിമമാളികപ്പുറം ടീമിന്റെ "സുമതി വളവ്" ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം കരസ്ഥമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്.

മാളികപ്പുറം ടീമിന്റെ “സുമതി വളവ്” ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം കരസ്ഥമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്.

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്.ഹോളിവുഡ് ചിത്രങ്ങളടക്കം തീയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയാണ് ദുബായിൽ പ്രവർത്തിക്കുന്ന ദി പ്ലോട്ട് പിക്ചേഴ്സ്. റെക്കോർഡ് തുകയ്ക്കാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഓവർസീസ് അവകാശം ഷൂട്ട്‌ തുടങ്ങുന്നതിനു മുൻപേ വിറ്റു പോകുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായി മാറുകയാണ് സുമതി വളവ്. ഇൻഡിവുഡ് ഡിസ്ട്രിബൂഷൻ കമ്പനി വഴി സുമതി വളവ് ചിത്രം ദി പ്ലോട്ട് പിക്‌ചേഴ്‌സിന്റെ ആഗോള വിതരണത്തിലേക്കെത്തുമ്പോൾ മലയാള സിനിമാ മേഖലയിൽ ശക്തമായ ചുവടുവെപ്പിന് തയാറാകുകയാണ് ദി പ്ലോട്ട് പിക്ചേഴ്സ്.

പ്രേക്ഷക പ്രശംസയും തിയേറ്ററിൽ ബോക്സ്‌ ഓഫീസ് വിജയവും കരസ്ഥമാക്കിയ മാളികപ്പുറം ചിത്രത്തിന് ശേഷം അതേ ടീമൊരുമിക്കുന്ന ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ്, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്താണ് നിർമ്മിക്കുന്നത്.അർജുൻ അശോകൻ , ശ്യാം മോഹൻ, സൈജു കുറുപ്പ് , മാളവിക മനോജ്‌, ഗോപിക അനിൽ, അഖില ഭാർഗവൻ, ലാൽ, മനോജ്‌ കെ ജയൻ, ദേവനന്ദ, ശ്രീപഥ് യാൻ , ശിവദ ,അതിഥി, നിരഞ്ജൻ മണിയൻപിള്ള , ജീൻ പോൾ,സിഥാർഥ് ഭരതൻ, മനോജ്‌ കെ യു, റോണി ഡേവിഡ് , ജയകൃഷ്ണൻ, അനിയപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

സുമിതി വളവിന്റെ അണിയറപ്രവർത്തകർ ഇവരാണ്.ഡി ഓ പി : ശങ്കർ പി വി, സംഗീത സംവിധാനം :രഞ്ജിൻ രാജ് , എഡിറ്റർ : ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ : എം.ആർ. രാജാകൃഷ്ണൻ, ആർട്ട്‌ : അജയ് മങ്ങാട്, പ്രോജക്റ്റ് ‌ ഡിസൈനർ : സുനിൽ സിംഗ്, വസ്ത്രാലങ്കാരം : സുജിത്ത് മട്ടന്നൂർ , മേക്കപ്പ് : ജിത്തു പയ്യന്നൂർ, സ്റ്റിൽസ് :രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, പോസ്റ്റർ ഡിസൈൻ: മൂൺ മാമ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments