Tuesday, December 24, 2024
Homeസിനിമമീറ്റ് ആനിവേഴ്‌സറി കെങ്കേമമാക്കി അമലാ പോള്‍; ഇളയ്ക്കും ജഗത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് നടി...

മീറ്റ് ആനിവേഴ്‌സറി കെങ്കേമമാക്കി അമലാ പോള്‍; ഇളയ്ക്കും ജഗത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് നടി കുറിച്ചത്.

ഭര്‍ത്താവ് ജഗദ്ദിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാര്‍ഷികം ആഘോഷമാക്കി അമല പോള്‍. ജഗദ്ദിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്.
മീറ്റ് ആനിവേഴ്‌സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും അമല ഒരേ ദിവസം ആഘോഷിക്കുകയാണ് ഇരുവരും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

2023 നവംബറിലായിരുന്നു നടി അമല പോളും ജഗതും തമ്മിലുള്ള വിവാഹം.
ഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താന്‍ ?ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയും നടി ആരാധകരെ അറിയിച്ചു.
അടുത്തിടെ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇളയ് (ILAI) എന്നാണ് കുഞ്ഞിനു പേരു നല്‍കിയിരിക്കുന്നത്. ഇളയിന് രണ്ടു മാസമായിരിക്കുകയാണ് ഇപ്പോള്‍. ആ സന്തോഷം ആഘോഷമാക്കുകയാണ് അമലയും ജഗതും.

തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോള്‍ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങിയത്. 2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതില്‍ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്.

2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളില്‍ അഭിനയിച്ചു.

അമല പോളിന്റെ ഗര്‍ഭകാലത്തും പ്രസവശേഷവുമായി റിലീസ് ചെയ്ത ചിത്രങ്ങളാണ് ആടുജീവിതവും ലെവല്‍ക്രോസും. നിറവയറില്‍ ആടുജീവിതത്തിനും, പ്രസവശേഷം ലെവല്‍ക്രോസിന്റെ പ്രചാരണത്തിനും അമല പൂര്‍ണമായും സജീവമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments