Wednesday, December 25, 2024
Homeസിനിമടീച്ചര്‍ എന്നല്ല പ്രഫസര്‍ എന്നു വിളിക്കണമെന്ന് മമ്മൂക്ക; ബാംഗ്ലൂരിലെ കോളേജില്‍ ഡാന്‍സ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചെ്ന്ന്...

ടീച്ചര്‍ എന്നല്ല പ്രഫസര്‍ എന്നു വിളിക്കണമെന്ന് മമ്മൂക്ക; ബാംഗ്ലൂരിലെ കോളേജില്‍ ഡാന്‍സ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചെ്ന്ന് നടിയും;നടി രചനാ നാരായണന്‍കുട്ടി പുതിയ വിശേഷമിങ്ങനെ.

മിനിസ്‌ക്രീനില്‍ തുടങ്ങി ബിഗ്സ്‌ക്രീനിലേക്ക് എത്തിയിട്ടും രണ്ടിടങ്ങളിലും ഒരുപോലെ സജീവമായി തുടരുന്ന നടിയാണ് രചനാ നാരായണന്‍കുട്ടി. ഒപ്പം ഒരു നര്‍ത്തകിയായും നടി മുന്നോട്ടു പോവുകയാണ്. ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയ്ക്കു പിന്നാലെ താരലോകത്തേക്ക് എത്തിയ നടിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കരിയറില്‍ മികച്ച നേട്ടങ്ങളുമായി മുന്നോട്ടു കുതിയ്ക്കുന്ന നടിയിപ്പോള്‍ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. രചന അതീവരഹസ്യമാക്കി വച്ചിരുന്ന ആ വിശേഷം നടി സംഘടിപ്പിച്ച നൃത്ത ശില്‍പശാലയില്‍ വച്ച് സര്‍പ്രൈസായി എത്തി നടന്‍ മമ്മൂട്ടി തന്നെയാണ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്ത കൂടിയായിരുന്നു അത്. മമ്മൂട്ടി ഇതു പറഞ്ഞപ്പോള്‍ അദ്ദേഹമിത് എങ്ങനെയറിഞ്ഞു എന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു രചനാ നാരായണന്‍ കുട്ടി.

താരസംഘടനയായ ‘അമ്മ’യുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസമാണ് ‘അഭിനയ ഇന്റന്‍സീവ്’ എന്ന നൃത്ത ശില്‍പശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടന്നത്. അതിനിടയിലാണ് രചനയെ ഞെട്ടിച്ച മമ്മൂക്കയുടെ വാക്കുകള്‍ ഉണ്ടായത്. ‘രചന നാരായണന്‍കുട്ടിയെ ഇനി പ്രഫസര്‍ എന്ന് വിളിക്കണം’ എന്നാണു ചടങ്ങില്‍ മമ്മൂട്ടി വെളിപ്പെടുത്തിയത്. ”രചനയെ ടീച്ചര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. രചന ഡാന്‍സ് ടീച്ചറാണ്. സാധാരണ ടീച്ചറൊന്നുമല്ല, ഡാന്‍സില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ പാസ് ആയ ആളാണ്. ടീച്ചര്‍ എന്നല്ല പ്രഫസര്‍ എന്നു വിളിച്ചോ. ഇത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നത് അല്ലേ?” എന്നായിരുന്നു മമ്മൂക്കയുടെ വാക്കുകള്‍. പിന്നാലെ മൈക്കെടുത്ത് രചന പറഞ്ഞത് ഇങ്ങനെയാണ്.

”മമ്മൂക്ക ഇത് പറഞ്ഞപ്പോഴാണ് ഞാന്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയെന്ന് ഓര്‍ത്തത്. ഞാന്‍ ഒരു ഇംഗ്ലിഷ് ടീച്ചര്‍ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരില്‍ ഒരു യൂണിവേഴ്സിറ്റിയില്‍ ഡാന്‍സില്‍ പ്രഫസര്‍ ആയി ജോയിന്‍ ചെയ്തു. മമ്മൂക്ക ഇതെങ്ങനെ അറിഞ്ഞു എന്നാണു ഞാന്‍ ആലോചിക്കുന്നത്. എന്നാണ് രചന പറഞ്ഞത്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും മമ്മൂട്ടി തന്ന ഉപദേശങ്ങള്‍ തനിക്ക് പാഠമായിട്ടുണ്ടെന്നും രചന നാരായണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

നൃത്താധ്യാപികയായി ജോലി ചെയ്യവേ ആയിരുന്നു രചനയുടെ വിവാഹം. ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവിനൊപ്പം മൂന്നാഴ്ച പോലും നടി തികച്ച് ജീവിച്ചില്ല. 2011ല്‍ വിവാഹിതയായ നടിയുടെ വിവാഹമോചനം കഴിഞ്ഞിട്ട് ഇപ്പോള്‍ 12 വര്‍ഷത്തോളം കഴിഞ്ഞു. അതിനു ശേഷമാണ് മറിമായം എന്ന സിറ്റ്‌കോമിലൂടെ ജനശ്രദ്ധ നേടിയ രചന കോമഡി രംഗങ്ങളില്‍ മികച്ച പ്രകടനമാണ കാഴ്ച വെച്ചത്. തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായതോടെ ഇപ്പോള്‍ നൃത്തത്തിലും ശ്രദ്ധ നല്‍കിയാണ് മുന്നോട്ടു പോകുന്നത്. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്താണ് രചനയുടെ വ്യക്തി ജീവിതവും ചര്‍ച്ചയായത്. താനൊരു പ്രണയത്തിലാണെന്നും നടി തുറന്നു പറഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments