Sunday, January 12, 2025
Homeസിനിമവിജയരാഘവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിന്റെ ഒസ്യത്ത്; ചിത്രീകരണം പീരുമേട്ടില്‍ പുരോഗമിക്കുന്നു.

വിജയരാഘവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിന്റെ ഒസ്യത്ത്; ചിത്രീകരണം പീരുമേട്ടില്‍ പുരോഗമിക്കുന്നു.

തനതായ അഭിനയ സിദ്ദികൊണ്ടും. വ്യത്യസ്ഥവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളിപ്രേഷകന്റെ മനസ്സില്‍ ഇടം നേടിയ വിജയരാഘവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു എണ്‍പതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തിലൂടെ വിജയരാഘവന്‍ വീണ്ടും അരങ്ങുതകര്‍ക്കാനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ.

ആഡ് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ ശരത്ചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റെണി ഈ ചിത്രം നിര്‍മ്മിക്കുന്നു.കാടുവെട്ടിപ്പിടിച്ചും, പണം പലിശക്കു കൊടുത്തും വലിയ സമ്പത്തിന്റെ ഉടമയായങ്കിലും ഇന്നും അറുപിശുക്കനാണ്.
മൂന്നാണ്‍മക്കള്‍. അവരൊക്കെ വലിയ പദവികളില്‍ എത്തപ്പെട്ടവരാണ ങ്കിലും, എല്ലാം തന്റെ നിയന്ത്രണത്തില്‍ കൈയ്യടക്കി വച്ചിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തം ഈ അരങ്ങേറുന്നത്. ഇത് കുടുംബത്തില്‍ അശാന്തിയുടെ നിഴല്‍ പരത്താന്‍ കാരണമായി. അതിന്റെ സംഘര്‍ഷങ്ങളിലൂടെ യാണ് പിന്നീട് ഈ ചിത്രത്തിന്റെ സഞ്ചാരം .
ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഒസേപ്പിന്റെ മക്കളായി എത്തുന്നത്.

ഇവരെല്ലാവരും ചേര്‍ന്ന് അഭിനയത്തിന്റെ മാറ്റുരക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
ലെന, ജോജി.കെ. ജോണ്‍, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിന്‍, ഷിഹാബ്, അഞ്ജലി കൃഷ്ണാ .സജാദ് ബ്രൈറ്റ് ശ്രീരാഗ്, ‘ചാരു ചന്ദന ,ജോര്‍ഡി പൂഞ്ഞാര്‍ ‘എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഫസല്‍ ഹസ്സന്റേതാണ് തിരക്കഥ.
സംഗീതം. സുമേഷ് പരമേശ്വര്‍.
ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരന്‍’
എഡിറ്റിംഗ്-ബി.അജിത് കുമാര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ – അര്‍ക്കന്‍.എസ്. കര്‍മ്മ
മേക്കപ്പ് – നരസിംഹസ്വാമി
കോസ്റ്റ്യും – ഡിസൈന്‍ -അരുണ്‍ മനോഹര്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – കെ.ജെ. വിനയന്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് – സ്ലീബാ വര്‍ഗീസ്. &സുശീല്‍ തോമസ്.
ലൊക്കേഷന്‍ മാനേജര്‍ -നിക് സന്‍ കുട്ടിക്കാനം.
പ്രൊഡക്ഷന്‍ മാനേജര്‍. ശിവപ്രസാദ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിന്‍ ജോ ഒറ്റത്തൈക്കല്‍.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments