Saturday, January 11, 2025
Homeസിനിമഉദ്ഘാടന ചടങ്ങിനെത്തിയ വിക്രത്തെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അനുവാദമില്ലാതെ ചുംബിച്ച് രഞ്ജിനി.

ഉദ്ഘാടന ചടങ്ങിനെത്തിയ വിക്രത്തെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അനുവാദമില്ലാതെ ചുംബിച്ച് രഞ്ജിനി.

മലയാളി അല്ലെങ്കില്‍ കൂടിയും കേരളത്തില്‍ വലിയൊരു ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത നടനാണ് വിക്രം. തൊണ്ണൂറുകളില്‍ നായകനായി വന്ന പല സിനിമകളും പരാജയപ്പെട്ടപ്പോള്‍ മലയാളത്തിലും തെലുങ്കിലുമൊക്കെ വേഷമിട്ടും അജിത്, പ്രഭുദേവ, അബ്ബാസ് തുടങ്ങി അന്നത്തെ യൂത്തന്മാര്‍ക്ക് ശബ്ദം നല്‍കി സിനിമാലോകത്ത് പിടിച്ചുനിന്നും മലയാളത്തില്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ജയറാമിനും പിന്നില്‍ നാലാമത്തെ നായകനായി വരെ വേഷമിട്ടുമെല്ലാമാണ് നായക നിരയിലേക്ക് ഉയര്‍ന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ വിക്രം സ്ഥാനം പിടിച്ചത്.

തമിഴ് സിനിമ ക്ലാസ്സിലും മാസ്സിലും ബോക്‌സോഫീസ് കണക്കിലും വിക്രം എന്ന താരത്തിനും ഇന്ന് വലിയൊരു സ്ഥാനമുണ്ട്. ഇനിയൊരു 50 കൊല്ലത്തിനപ്പുറവും ഓര്‍മിക്കപ്പെടുവാന്‍ പാകത്തിനുള്ള കഥാപാത്രങ്ങള്‍ വിക്രം ഇതിനോടകം ചെയ്തുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിക്രം കേരളത്തില്‍ വന്നിരുന്നു. കൊല്ലം പോളയത്തോട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആര്‍.കെ വെഡ്ഡിങ് മാളിന്റെ ഉദ്ഘാടനത്തിനെത്തിയ താരത്തെ വലിയൊരു ആരാധകവൃന്ദമാണ് വരവേറ്റത്. ഉദ്ഘാടന സമയത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ താരത്തെ ഒരുനോക്ക് കാണാന്‍ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും നന്നേ പാടുപെട്ടു.

നിശ്ചയിച്ച സമയത്തി തന്നെ വിക്രം സ്ഥലത്തെത്തി. തുടര്‍ന്ന് വേദിയില്‍ കയറി സംസാരിച്ച താരത്തിന്റെ ഓരോ വാക്കിനും അകമ്പടിയായി ആരാധകരുടെ കരഘോഷവും ആരവവുമുണ്ടായിരുന്നു. ശേഷം നൂറുകണക്കിന് ആരാധക ക്കൊപ്പം ചിത്രമെടുക്കാനും താരം ഒരു മടിയും കാട്ടിയില്ല. കാണാനായി തടിച്ചുകൂടിയ ഓരോരുത്തരുടെയും മനംകവര്‍ന്നാണ് വിക്രം കൊല്ലത്ത് നിന്ന് മടങ്ങിയത്. വിക്രം കൊല്ലം ഇളക്കിമറിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കൊല്ലത്തുകാരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം വിക്രമും സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പങ്കിട്ടിരുന്നു. വിക്രം പങ്കെടുത്ത ചടങ്ങിന്റെ അവതാരിക രഞ്ജിനി ഹരിദാസായിരുന്നു. വിക്രം മാത്രമല്ല അത്തരത്തിലുള്ള ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും കേരളത്തില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴെല്ലാം രഞ്ജിനിയാണ് അവതാരികയായി എത്താറുള്ളത്.

കാരണം ജനക്കൂട്ടത്തെയും അതിഥിയേയും ഒരുപോലെ ഹാന്റില്‍ ചെയ്യാന്‍ നിഷ്പ്രയാസം രഞ്ജിനിക്ക് സാധിക്കും. കൊല്ലത്ത് വിക്രം ഇത്തവണ പങ്കെടുത്ത ചടങ്ങും രഞ്ജിനി വളരെ മനോഹരമായി ഹാന്റില്‍ ചെയ്തു. പരിപാടി കഴിഞ്ഞ് യാത്ര പറഞ്ഞ് ഇറങ്ങിയ വിക്രത്തെ രഞ്ജിനി ചുംബിച്ച വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഏറെ നാളുകളായുള്ള പരിചയവും സൗഹൃദവും കൊണ്ട് തന്നെയാണ് വിക്രം യാത്ര പറയാന്‍ എത്തിയപ്പോള്‍ ചുംബിച്ച് രഞ്ജിനി യാത്രയാക്കിയത്. എന്നാല്‍ രഞ്ജിനിയുടേത് അനുവാദം ചോദിക്കാതെയുള്ള പ്രവൃത്തിയായിരുന്നുവെന്നും ഇത് വിക്രം രഞ്ജിനിയോടാണ് ചെയ്തിരുന്നതെങ്കില്‍ നടന്‍ ഇന്ന് വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമായിരുന്നുവെന്നെല്ലാമാണ് ഒരു വിഭാ?ഗം രഞ്ജിനിയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് കുറിച്ചത്. ഇങ്ങനെ അനുവാദം ഇല്ലാതെ ഉമ്മവെച്ചാല്‍… ആണിന് ചോദിക്കാനും പറയാനും ആരുമില്ലേ?.

ഇത് നേരെ തിരിച്ചായിരുന്നെങ്കില്‍ റെമോ റിമാന്റിലായേനെ, വിക്രം രഞ്ജിനിയെയാണ് ഇത്തരത്തില്‍ അനുവാദമില്ലാതെ ചുംബിച്ചിരുന്നതെങ്കില്‍… അത് വലിയ വാര്‍ത്തയായി മാറിയേനെ, ആരും കരയണ്ട ഉമ്മവെച്ചതില്‍ വിക്രത്തിന് ബുദ്ധിമുട്ടില്ലാന്ന് പറയാന്‍ പറഞ്ഞു, ഓണത്തിനിടക്ക് രഞ്ജിനിയുടെ പുട്ട് കച്ചവടം എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ചിലര്‍ ?ഗൗരി ലക്ഷ്മിയുടെ എന്റെ പേര് പെണ്ണ് എന്ന പാട്ടിന്റെ വരികള്‍ മാറ്റി എഴുതി രഞ്ജിനിയെ പരിഹസിച്ചും എത്തി. എന്നാല്‍ ചിലര്‍ രഞ്ജിനിയും വിക്രവും തമ്മിലുള്ള സൗഹൃദത്തെ പിന്തുണച്ചും എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments