Saturday, January 11, 2025
Homeസിനിമധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം കുബേര; രശ്‌മിക മന്ദനയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.

ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം കുബേര; രശ്‌മിക മന്ദനയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് കുബേര. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർ നായികയായ രശ്‌മിക മന്ദനയാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രശ്‌മികക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ഈ ചിത്രത്തിലെ രശ്‌മികയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫസ്റ്റ് ലുക്കിനൊപ്പം രശ്‌മികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വീഡിയോയും അവർ റിലീസ് ചെയ്തിട്ടുണ്ട്.

ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. രശ്‌മികയുടെ കരിയറിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വന്ന ഫസ്റ്റ് ലുക്ക്, വീഡിയോ എന്നിവ തരുന്നത്. ഒരു മിനിറ്റോളം നീണ്ടു നിൽക്കുന്ന ഈ വീഡിയോ ഇതിനോടകം ആരാധകരെ ആവേശഭരിതരാക്കിക്കഴിഞ്ഞു. ദേവിശ്രീ പ്രസാദിന്റെ പശ്‌ചാത്തല സംഗീതവും ഈ വീഡിയോയെ ഗംഭീരമാക്കുന്നുണ്ട്.

പ്രശസ്ത നടൻ ജിം സർഭും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ചിത്രീകരണത്തോടൊപ്പം തന്നെ നടക്കുന്നുണ്ട്. സുനിൽ നാരംഗ്, പുസ്ക്ർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരു ബഹുഭാഷാ പ്രൊജക്റ്റ് ആയാണ് കുബേരയുടെ ചിത്രീകരണം നടക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ഹൈദരാബാദിൽ കുബേരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പിആർഒ ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments