Thursday, December 26, 2024
Homeസിനിമഏ. ബി. ബിനിലിൻ്റെ പൊങ്കാലയിൽ ശ്രീനാഥ് ഭാസി, നായകൻ.

ഏ. ബി. ബിനിലിൻ്റെ പൊങ്കാലയിൽ ശ്രീനാഥ് ഭാസി, നായകൻ.

വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രം ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റ് ആൻ്റ്, ഉം ദിയാക്രിയേഷൻസിൻ്റെ
ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്,സൂര്യാ കൃഷ്ണാ,ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന ദുർഗാ കൃഷ്ണ മാർട്ടിൻമുരുകൻ, പ്രവീണ എന്നിവരും മുഖ്യമായ വേഷമണിയുന്നു.
ഗാനങ്ങൾ – വയലാർ ശരത്ചന്ദ്ര വർമ്മ – സന്തോഷ് വർമ്മ
സംഗീതം – അലക്സ് പോൾ.

ഛായാഗ്രഹണം – തരുൺ ഭാസ്ക്കർ.
എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ
കലാസംവിധാനം – ബാവാ
മേക്കപ്പ് – അഖിൽ. ടി. രാജ്.
കോസ്റ്റ്യും – ഡിസൈൻ – സൂര്യാ ശേഖർ.
നിർമ്മാണ നിർവഹണം – വിനോദ് പറവൂർ. ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments