Saturday, December 7, 2024
Homeകേരളംഒരേസ്വരത്തിൽ കേരളം ; കേന്ദ്ര സർക്കാർ നിലപാടിനെ ശക്തമായി അപലപിച്ച്‌ നിയമസഭ.

ഒരേസ്വരത്തിൽ കേരളം ; കേന്ദ്ര സർക്കാർ നിലപാടിനെ ശക്തമായി അപലപിച്ച്‌ നിയമസഭ.

തിരുവനന്തപുരം; ലക്ഷക്കണക്കിന്‌ വിദ്യാർഥികളെയും കുടുംബങ്ങളെയും കണ്ണീരിലാക്കിയ ദേശീയ പ്രവേശനപരീക്ഷ ഏജൻസി(എൻടിഎ)യുടെ ചോദ്യപേപ്പർ കുംഭകോണത്തോട്‌ കണ്ണടയ്ക്കുന്ന കേന്ദ്രനിലപാടിനെ ശക്തമായി അപലപിച്ച്‌ കേരളം. നീറ്റിലെയും നെറ്റിലെയും ആശങ്കകൾക്ക്‌ പരിഹാരം കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മന്ത്രി ആർ ബിന്ദുവാണ്‌ ചട്ടം 275 പ്രകാരമുള്ള പ്രമേയം അവതരിപ്പിച്ചത്‌.

മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ പഠിച്ച്‌, മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ മണിക്കൂറുകൾ യാത്രചെയ്ത്‌ പരീക്ഷയെഴുതിയ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കടുത്ത നിരാശയിലാണ്‌. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്‌ തകർത്തത്‌. സമയനഷ്ടം നികത്താനെന്ന പേരിൽ നൽകിയ അശാസ്‌ത്രീയ ഗ്രേസ്‌ മാർക്ക്‌ ഒട്ടേറെപേർക്ക്‌ അനർഹ മാർക്ക്‌ ലഭിക്കാനിടയാക്കി. ഒരേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയവർക്ക്‌ മുഴുവൻ മാർക്ക്‌, പ്രവേശന പരീക്ഷകളിലെ സമ്പ്രദായപ്രകാരം അസാധ്യമായ 718, 719 മാർക്കുകൾ, സമൂഹമാധ്യമങ്ങളിൽ ചോദ്യപേപ്പർ, അപേക്ഷാനമ്പർ പ്രകാരമുള്ള ടൈബ്രേക്കിങ്‌ രീതി തുടങ്ങിയവയിലൂടെ എൻടിഎയുടെ വിശ്വാസ്യത  നഷ്ടപ്പെട്ടു.

അതേസമയം, മെഡിക്കൽ പ്രവേശന പരീക്ഷയടക്കമുള്ളവ മുമ്പ്‌ കേരളം മികച്ചനിലയിൽ നടത്തിയതാണ്‌. ചോദ്യപേപ്പർ ചോർച്ചയ്ക്ക്‌ തെളിവില്ലെന്നതടക്കം നിരുത്തരവാദപരവും വിചിത്രവുമായ നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌.  വിദ്യാർഥികളോടും അവരുടെ കുടുംബങ്ങളോടും കാണിക്കുന്ന കടുത്ത അനീതിയാണിത്‌. കേരളത്തിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും  ആശങ്കയ്ക്ക്‌ അറുതിവരുത്താൻ അടിയന്തര നടപടികൾ എടുക്കണമെന്നും സഭ ആവശ്യപ്പെട്ടു. എം വിജിൻ അവതരിപ്പിച്ച ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപത്തിന്മേലുള്ള ചർച്ചയ്ക്കുശേഷമായിരുന്നു മന്ത്രിയുടെ പ്രമേയം. ഭരണ–-പ്രതിപക്ഷ നിരയിൽനിന്ന്‌ 13 പേർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments