Thursday, December 26, 2024
Homeസിനിമനയന്‍സിന് പിന്നാലെ സമാന്ത ഷാരൂഖിന്റെ നായികയാവും; സംവിധാനം രാജ്കുമാര്‍ ഹിറാനി.

നയന്‍സിന് പിന്നാലെ സമാന്ത ഷാരൂഖിന്റെ നായികയാവും; സംവിധാനം രാജ്കുമാര്‍ ഹിറാനി.

നയന്‍താരയ്ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍ എന്ന് റിപ്പോര്‍ട്ട്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് എത്തുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ഡങ്കിക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാര്‍ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രം ഒരു ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് വിവരം. ഡങ്കിക്ക് ശേഷം ഷാരൂഖ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ തീര്‍ച്ചയായും അത് ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും എന്നാണ് ബോളിവുഡിലെ സംസാരം. ഹിരാനിയുടെ വ്യത്യസ്തമായ പടമായിരിക്കും ഇതെന്നാണ് വിവരം. സാമന്തയുടെ ബോളിവുഡിലെ വന്‍ ചുവടുവയ്പ്പായിരിക്കും ചിത്രം.

രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയും ആഗോള ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. 2023 ലെ ഷാരൂഖ് ഖാന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഡങ്കി നീണ്ട 4 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ല്‍ പഠാന്‍, ജവാന്‍, ഡങ്കി എന്നീ ഹിറ്റുകളാണ് ഷാരൂഖ് സൃഷ്ടിച്ചത്.

എന്നാല്‍ ഷാരൂഖിന് ഈ വര്‍ഷം റിലീസ് ഉണ്ടായേക്കില്ലെന്നാണ് വിവരം. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് നിര്‍മ്മിക്കുന്ന’കിംഗ്’ എന്ന ചിത്രത്തില്‍ ഷാരൂഖ് എത്തും എന്ന് വിവരമുണ്ട്. സുഹാന ഖാന്റെ അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023-ല്‍ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുഷി എന്ന ചിത്രത്തിലാണ് സമാന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്.

മയോസിറ്റിസ് രോഗത്തെ തുടര്‍ന്ന് നടി കഴിഞ്ഞ വര്‍ഷം അഭിനയത്തില്‍ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. വരുണ്‍ ധവാനൊപ്പം സിറ്റാഡല്‍ ഇന്ത്യയിലാണ് അവര്‍ അടുത്തതായി അഭിനയിക്കുന്നത്.ഫാമിലി മാന്‍, ഫാര്‍സി എന്നീ സീരിസുകള്‍ ഒരുക്കിയ രാജ് ആന്റ് ഡികെയാണ് ഈ സീരിസിന് പിന്നില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments